sn
ശ്രീനാരായണ കോളേജിലെ നേവൽ എൻ.സി.സി യൂണിറ്റിന്റെ ഗോൾഡൻ ജൂബിലി സുവനീർ, 3 കേരള നേവൽ യൂണിറ്റ് എൻ.സി.സി കമാൻഡിംഗ് ഓഫീസർ ക്യാപ്ടൻ മനോജ് ആനന്ദ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ കോളേജിലെ നേവൽ എൻ.സി.സി യൂണിറ്റിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഗോൾഡൻ ജൂബിലി സുവനീർ, 3 കേരള നേവൽ യൂണിറ്റ് എൻ.സി.സി കമാൻഡിംഗ് ഓഫീസർ ക്യാപ്ടൻ മനോജ് ആനന്ദ് പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

നേവൽ എൻ.സി.സി ഓഫീസർ സബ് ലെഫ്. ഡോ. എസ്. ലൈജു, നേവൽ എൻ.സി.സി പൂർവ വിദ്യാർത്ഥി എക്സിക്യൂട്ടീവ് അംഗം കെ.സി. സത്യസീലൻ, നേവൽ എൻ.സി.സി കേഡറ്റുമാരായ ആർ. രൂപേഷ്, ആവണി ആകാശ്, ഉമാ പണിക്കർ എന്നിവർ നേതൃത്വം നൽകി.