rajbali
രാജ് ബലിയെ ഗാന്ധിഭവൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ബന്ധുക്കളെ ഏത് പിക്കുന്നു.


പത്തനാപുരം: കാണാതായ ഗൃഹനാഥനെ വർഷങ്ങൾക്ക് ശേഷം ഗാന്ധിഭവനിൽ നിന്ന് തിരികെ കിട്ടിയ സന്തോഷത്തിലാണ് ബീഹാറിലെ ഒരു കുടുംബം. ബീഹാർ ചപ്ര മഡൗര രാജ്ബലി മാധുർ (60) ആണ് വഷങ്ങൾക്ക് മുമ്പ് മാനസികനില തെറ്റിയ നിലയിൽ വീട് വിട്ടിറങ്ങിയത്. തമിഴ്നാട് പൊള്ളാച്ചി ശ്രീഹരിഹര സദൻ കയർ ഫാക്ടറി യിലാണ് രാജ്ബലിയും കുടുംബവും ജോലിചയ്തിരുന്നത്.വീട് വിട്ടിറങ്ങിയ രാജ്ബലി കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ എത്തി . പരവൂരിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഇദ്ദേഹത്തെ പരവൂർ പൊലീസ് ആണ് ഗാന്ധിഭവനിലെത്തിച്ചത്. ഗാന്ധിഭവനിൽ നിന്ന് നൽകിയ വിദഗ്ദ്ധ ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും ഇയാൾ മാനസികാരോഗ്യം വീണ്ടെടുക്കുകയും ബന്ധുക്കളുടെ വിവരങ്ങൾ ഓർത്തെടുക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിഭവൻ പ്രവർത്തകർ ബീഹാറിലെ മഡൗര പൊലീസ് സ്‌റ്റേഷനുമായി ബന്ധപെടുകയും അതുവഴി ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു.വിവരമറിഞ്ഞ ഉടൻ തന്നെ ചെന്നൈയിൽ ഉണ്ടായിരുന്ന രാജ്ബലിയുടെ ഭാര്യയും ബന്ധുക്കളും ഗാന്ധിഭവനിലെത്തി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ട്രസ്റ്റ് അംഗം പ്രസന്ന രാജൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കുടുംബത്തിനെ യാത്രയാക്കി.