cellls

ഓൺലൈനിൽ വന്ന 'വീട് വിൽപ്പനയ്ക്ക്" പരസ്യം കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യൽമീഡിയ. യുഎസ്സിലെ വെർമോണ്ടിലാണ് തടവുമുറി സൗകര്യങ്ങൾ കൂടിയുള്ള പുരാതനമായ ആ വീടുള്ളത്. സാധാരണ മുറികൾക്ക് പുറമേ കുളിമുറികളും ഏഴ് തടവുമുറികളുമാണ് വെർമോണ്ടിലെ ഈ പഴയ കെട്ടിടത്തിനുള്ളത്.
1969 ന് മുമ്പ് തടവു പുള്ളികൾക്ക് വേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്. 69 ൽ ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. വീടിന്റെ വടക്ക് ഭാഗത്ത് ചേർന്നാണ് തടവുമുറികൾ. ഏകദേശം പത്ത് ലക്ഷത്തിന് മുകളിൽ രൂപയാണ് വില. ഏഴ് തടവുമുറികളും നാല് കിടപ്പുമുറികളും രണ്ട് കുളിമുറികളുമാണ് വീടിനുള്ളത്. മോഡേൺ രീതിയിൽ രൂപകൽപ്പന ചെയ്ത അടുക്കളയും വീടിനുണ്ടെന്ന് പരസ്യത്തിൽ പറയുന്നു.