കൊല്ലം: വികസനകാര്യത്തിൽ എം. മുകേഷ് എം.എൽ.എ ഒന്നാമനാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ എ പറഞ്ഞു. എം. മുകേഷ് എം.എൽ.എ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച കലണ്ടർ കൊല്ലം പ്രസ് ക്ളബ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്‌സ്. ഏണസ്റ്റ്, ഇക്ബാൽ എന്നിവർ പങ്കെടുത്തു.