കൊല്ലം: എട്ട് വയസുകാരിയെ പീഡിപ്പിച്ച തലവൂർ സ്വദേശിയായ മദ്ധ്യവയസ്‌കനെ പത്തുവർഷം കഠിന തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊല്ലം പോക്‌സോ കോടതി ജഡ്ജി എൻ. ഹരികുമാറിന്റേതാണ് വിധി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ബാലികയുടെ പിതാവിനൊപ്പം ജോലി ചെയ്തിരുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലെ
നിത്യസന്ദർശകനായിരുന്നു. വീട്ടിൽ വരുമ്പോഴൊക്കെ മൊബൈൽ ഫോണിലുള്ള ചിത്രങ്ങളും മറ്റും കുട്ടിയെ കാണിച്ചിരുന്നു. പിന്നീട് അടുക്കളയിലും ടോയ്‌ലെറ്റിലും വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
സ്‌കൂളിലെ കൗൺസലിംഗിലാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. അദ്ധ്യാപകർ വിവരം പെൺകുട്ടിയുടെ അമ്മയെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
കുന്നിക്കോട് പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോ
സിക്യൂട്ടർ ജി. സുഹോത്രൻ ഹാജരായി.