തെങ്കാശി കഴിഞ്ഞാൽ സ്റ്റോപ്പ് കിളികൊല്ലൂരിൽ
കൊല്ലം: സ്റ്റോപ്പുകൾ കൂട്ടത്തോടെ വെട്ടിനിരത്തി തിങ്കളാഴ്ച മുതൽ പാലരുവി എക്സ്‌പ്രസ് സർവീസ് ആരംഭിക്കും. തിരുനെൽവേലിയിൽ നിന്ന് പുലർച്ചെ വരുമ്പോൾ തെങ്കാശി കഴിഞ്ഞാൽ കിളികൊല്ലൂർ മാത്രമാണ് സ്റ്റോപ്പ്.
ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, ഇടമൺ, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ എന്നീ സ്റ്രോപ്പുകളാണ് ഇല്ലാതായത്. ഇതോടെ ജില്ലയിലെ വലിയൊരു വിഭാഗം യാത്രക്കാർക്ക് പാലരുവി എക്സ്‌പ്രസ് കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാകും.
നേരത്തെയുള്ള സമയക്രമം പോലെ രാത്രി 11.15ന് തിരുനെൽവേലിയിൽ നിന്ന് ആരംഭിച്ച് പുലർച്ചെ 4.55ന് കൊല്ലത്ത് എത്തും. അഞ്ചോടെ എറുണാകുളം ഭാഗത്തേക്ക് പുറപ്പെടും. പെരിനാട്, മൺറോത്തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലാണ് കൊല്ലം കഴിഞ്ഞുള്ള സ്റ്റോപ്പുകൾ. രാത്രി തിരിച്ച് 11.30ന് കൊല്ലത്തെത്തും. 11.35ന് തിരുനെൽവേലി ഭാഗത്തേക്ക് പോകും.