ശാസ്താംകോട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ. എസ് .കെ .ടി യു മൈനാഗപ്പള്ളി കിഴക്ക് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. മൈനാഗപ്പള്ളിയിലെ വെട്ടിക്കാട്ട് കിഴക്ക്, പടിഞ്ഞാറ് ഏലാകളിലെ 30 ഏക്കർ തരിശുപാടത്ത് പൊൻപുലരി കർഷകത്തൊഴിലാളി ഗ്രൂപ്പിന്റെ മേൽനോട്ടത്തിലാണ് കൃഷി ചെയ്തത്. കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷററും പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാനുമായ ബി.രാഘവൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഭാവാനി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ,ടി. ആർ. ശങ്കരപ്പിള്ള, അനിതാ അനീഷ്,രാജൻ ആമ്പാടിയിൽ, ടി .മോഹനൻ, തുളസീധരൻ പിള്ള ,സുധീർഷാ, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.