block
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ വൃദ്ധസദനങ്ങൾ സന്ദർശിച്ച് , ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്യുന്നു.രശ്മി ഹാപ്പി ഹോം അപ്ലയൻസിന്റെ ചെയർമാൻ രവീന്ദ്രൻ സമീപം

ഓച്ചിറ: പുതുവർഷത്തിന്റെ ആദ്യ ദിവസം വൃദ്ധസദനങ്ങൾ സന്ദർശിച്ച് സന്നദ്ധപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ.ഓച്ചിറ, കരുനാഗപ്പള്ളി, വള്ളികുന്നംഭാഗങ്ങളിലെ വൃദ്ധസദനങ്ങൾ സന്ദർശിച്ച് , ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തു. വൃദ്ധസദനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ തുടർന്നും നൽകുമെന്ന് ദീപ്തി രവീന്ദ്രൻ പറഞ്ഞു. സഹായങ്ങൾ സ്പോൺസർ ചെയ്തത് രശ്മി ഹാപ്പിഹോമാണ്. ഓച്ചിറയിലെ സായി ഭവനം, വവ്വാക്കാവിലെ മാർത്തോമ്മ ശാന്തിഭവനം, കരുനാഗപ്പള്ളി ശാന്തി ഭവനം എന്നിവിടങ്ങളിൽ എത്തിയാണ് അന്തേവാസികളോപ്പം സമയം ചിലവഴിച്ചത്. രശ്മി ഹാപ്പി ഹോം അപ്ലയൻസിന്റെ ചെയർമാൻ രവിന്ദ്രനും ഒപ്പം ഉണ്ടായിരുന്നു.