quilon
ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷന്റെ അൻപതാം വാർഷികാഘോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷന്റെ അൻപതാം വാർഷികാഘോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പിഞ്ഞാണിക്കട നജീബ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ്, യു.ഡി.എഫ് പാർലമെന്ററി പാർലമെന്ററി പാർട്ടി ലീഡർ ജോർജ് ഡി. കാട്ടിൽ എന്നിവർക്ക് സ്വീകരണം നൽകി. ജോൺസൺ ജോസഫ്, ജി. ഗോപകുമാർ, ഡോ. കെ. രാമഭദ്രൻ, എ. അൻസാരി, എം. ഷാജഹാൻ, ബി. വേണുഗോപാലൻ നായർ, എസ്. രമേശ്കുമാർ, ആർ. ചന്ദ്രശേഖരൻ, എസ്. രാമാനുജം, പൂജാ ഷിഹാബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ബി. പ്രദീഷ് നന്ദി പറഞ്ഞു.