കുണ്ടറ: മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്ളാസാ ഓഡിറ്രോറിയത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ച തനിമ, കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്ന് എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആതിര എന്നിവരെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ അനുമോദിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ്, പഞ്ചായത്ത് നേതൃസമിതി കൺവീനർ ജി. രാധാകൃഷ്ണൻ, ലൈബ്രറി സെക്രട്ടറി ആർ. മോഹനൻ, വൈസ് പ്രസിഡന്റ് ഷീന ജി. പിള്ള, മുൻ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു രാജേന്ദ്രൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്. സതീഷ് കുമാർ ഉണ്ണിത്താൻ, ബാലവേദി സെക്രട്ടറി കൃപ അനിയൻ തുടങ്ങിയവർ സംസാരിച്ചു.