കരുനാഗപ്പള്ളി: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെ ഹൈസ്കൂളുകളും ഹയർ സെക്കൻഡറി വിഭാഗവും തുറത്ത് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളും സർക്കാരിന്റെ നിർദ്ദേശവും പൂർണമായും പാലിച്ച് കൊണ്ടാണ് സ്കൂളുകൾ തുറന്നത്. ഇന്നലെ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 9.30 മണിക്ക് ക്ലാസ് ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടൂ,വി.എച്ച്.എസ്.സി രണ്ടാം വർഷം എന്നീ വിഭാഗങ്ങളിലെ കുട്ടികളാണ് എത്തിയത്.സാമൂഹ്യ അകലം പാലിച്ചാണ് കുട്ടികൾക്കുള്ള ഇരിപ്പടങ്ങൾ തയ്യാറാക്കിയിരുന്നത്. ഉച്ചക്ക് മുമ്പ് 3 മണിക്കൂറും ഉച്ചക്ക് ശേഷം 3 മണിക്കൂറുമാണ് ക്ലാസുകൾ ഉള്ളത്. വെള്ളിയാഴ്ച ഒഴികെ മറ്റുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും പിന്നീട് ഉച്ചക്ക് ശേഷമായിരിക്കും ക്ലാസുകൾ നടക്കുക.