s
സത്യൻ

കടയ്ക്കൽ :ചടയമംഗലം എക്‌സൈസ് സംഘം കുരിയോട് എം.സി റോഡിൽ വാഹന പരിശോധനക്കിടയിൽ 4.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരുവനന്തപുര ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് ബൈക്കിൽ കടത്തി ക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. വെള്ളറട ,​മൈലകുന്ന് അഞ്ചുമരക്കാല മേക്കിൻകര പുത്തൻവീട്ടിൽ സത്യൻ(35)​ ,​ വെള്ളറട മൈലകുന്ന് അഞ്ചുമരക്കാല അലക്സ് ഭവനിൽ അലക്‌സ്(24)​ എന്നിവരെ അറസ്റ്റ് ചെയ്തു. ബൈക്കും കസ്റ്റഡിയിൽ എടുത്തു .പുതുവർഷദിനത്തിൽ കൊട്ടാരക്കര ഭാഗത്തെ ചെറുകിട കഞ്ചാവ് വില്പനക്കാർക്ക് നൽകാനായിരുന്നു കഞ്ചാവെന്ന് പ്രതികൾ സമ്മതിച്ചു. ചില്ലറ വില്പനയിൽ 200000രൂപയോളം ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. റെയ്ഡിന് എക്‌സൈസ് ഇൻസ്പെക്ടർ അജയകുമാർ നേത്യത്വം നൽകി പ്രിവന്റീവ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ സിവിൽ എക്‌സൈസ് ഓഫീസർമായ അജീഷ് മധു ,ടോമി,അഫ്സൽ,കിച്ചു,ഹരികൃഷ്ണൻ, ഡ്രൈവർ മുബീൻ എന്നിവർ പങ്കെടുത്തു.