karshaka
സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റി യോഗത്തിൽ ജില്ലാ പ്രസിഡൻറ് ഹബീബ് മുഹമ്മദ് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തുന്നു

ഇരവിപുരം: ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വതന്ത്ര കർഷകസംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യറാലി നടത്താൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജില്ലാ
പ്രസിഡന്റ് ഹബീബ് മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു. ബഷീർ ഹാജി, സെക്രട്ടേറിയറ്റ് അംഗങ്ങളായ മണക്കാട് നജിമുദ്ദീൻ, അഞ്ചൽ ബദറുദ്ദീൻ, അബ്ദുൽ കലാം ഹാജി, കെ.എ. കലാം, പറമ്പിൽ സുബൈർ, മുതിരപ്പറമ്പ് ഹക്കിം എന്നിവർ സംസാരിച്ചു. എം.എം. സാഹിബ്, അമാനുള്ള സാഹിബ് എന്നിവർ ഓൺലൈനായി പങ്കെടുത്തു.