കടയ്ക്കൽ :ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 23 വയസുള്ള അമൃത ചുമതലയേറ്റു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് അമൃത. ഡി.വൈ.എഫ്.ഐ പ്രവർത്തകയായ അമൃത ജനറൽ സീറ്റിൽ നിന്നാണ് വിജയിച്ചത്.കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ് കോഴ്സ് പൂർത്തിയാക്കിയഅമൃത നാടൻപാട്ട് കലാകാരികൂടിയാണ്. കാട്ടാമ്പള്ളി വാഴവിള വീട്ടിൽ വിക്രമൻ - ചന്ദ്രവതി ദമ്പതികളുടെ മകൾ.