കൊല്ലം: ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ലഭ്യമാക്കിയ സൗജന്യ റീചാർജിംഗ് തുടരും. കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള സ്റ്റേഷനുകളിലാണ് ഇതിനുള്ള സൗകര്യം. ഡിസംബർ വരെയായിരുന്നു ആദ്യപ്രഖ്യാപനം. ഇപ്പോൾ തുടരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്. ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഒരു കിലോമീറ്ററിന് ശരാശരി 5.50 രൂപയാണ് ചെലവ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി കപ്പാസിറ്റി അനുസരിച്ച് കിലോമീറ്ററിന് 1.11 മുതൽ 2.47 രൂപ വരെ മാത്രമാണ് ചെലവാകുന്നത്. ബാറ്ററികൾ പൂർണമായോ ഭാഗീകമായോ ചാർജ് ചെയാൻ കഴിയുന്ന തരത്തിലാണ് റീചാർജിംഗ് സ്റ്റേഷനുകളുടെ ഘടന. കൊല്ലം ഉൾപ്പെടെ സംസ്ഥാനത്ത് ആറ് റീചാർജ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. സംസ്ഥാനത്തുടനീളം 250 റീചാർജ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാഹനം, ബാറ്ററി കപ്പാസിറ്റി (കിലോവാട്ട് ), ഫുൾറീചാർജ്ജിന് വരുന്ന ചെലവ്, ഒരുകിലോമീറ്റർ യാത്രയ്ക്കുള്ള ചെലവ് (രൂപ)
എം.ജി ഇസഡ്.എസ് ഇ.വി - 44.45 - 514.22 - 1.68
മഹിന്ദ്ര ഇ വെരിറ്റോ - 21.2 - 244 .98 - 2.47
ഹ്യൂണ്ടായ് കോന - 39.2 - 452.2 - 1.11
ടാറ്റ ടിഗർ - 21.5 - 248.44 - 1.10
ടാറ്റ നിക്സൺ - 30.2 - 348.98 - 1.24
നിസാൻ ലീഫ് - 36 - 416 - 2.10
റീചാർജിംഗ് സേറ്റേഷനുകൾ: 6
ലക്ഷ്യമിടുന്നത്: 250