kannan
പ്രതി കണ്ണൻ

കൊല്ലം : നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പൊലീസിന്റെ പിടിയിലായി. കൊല്ലം വാളത്തുംഗൽ സ്വദേശി കണ്ണനാണ് (ഉണ്ണിമോൻ- 26) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം ഈസ്റ്റ്, ഇരവിപുരം, കിളികൊല്ലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലം കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിന് സമീപത്തുനിന്ന് പട്ടത്താനം സ്വദേശിയുടെ ബുള്ളറ്റ് മോഷണം പോയതിലുള്ള പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം പോയ ബുള്ളറ്റ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ഈസ്റ്റ് എസ്.എച്ച്.ഒ നിസാർ, എസ്.ഐമാരായ രാജേഷ്, ദിൽജിത്, ശിവദാസൻപിള്ള, സീനിയർ സി.പി.ഒമാരായ സുനിൽകുമാർ, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.