sarswathiamma-84

കൊല്ലം: മുൻ ഡെപ്യൂട്ടി മേയറും സി.പി.ഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ അഡ്വ. ജി. ലാലുവിന്റെ അമ്മ മങ്ങാട് വടക്കടത്ത് വീട്ടിൽ സരസ്വതിഅമ്മ (84) വാഹനാപകടത്തിൽ മരിച്ചു. ഒന്നിന് വൈകിട്ട് മങ്ങാട് ശങ്കരനാരായണമൂർത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് തൊട്ടടുത്ത ക്ലിനിക്കിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

ബൈപാസിലൂടെ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ ഗോപാലപിള്ള. മറ്റുമക്കൾ: പരേതനായ ശിവപ്രസാദ്, പരേതയായ ശശാങ്ക, തുളസി. മരുമക്കൾ: അനിത, ശരത്ചന്ദ്രൻ, രമണി, ആശാലത (ജോ. കമ്മിഷൺ, ടാക്സസ്, കൊല്ലം).