photo
ലയൺസ് ക്ലബ് ഒഫ് കരുനാഗപ്പള്ളി റോയൽ ക്ലബിന്റെ ഡി.ജി.വിസിറ്റ് ജോൺ എഫ്.കെന്നഡി മെമ്മോറിയൽ സ്കൂളിൽ ഡിസ്ട്രിക്ട് ഗവർണർ പരമേശ്വരൻകുട്ടിയും ഫസ്റ്റ് ലേഡി ഒഫ് ഡിസ്ട്രിക്ട് ലക്ഷ്മിക്കുട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലയൺസ് ക്ലബ് ഒഫ് കരുനാഗപ്പള്ളി റോയൽ ക്ലബിന്റെ ഡി.ജി.വിസിറ്റ് ജോൺ എഫ്.കെന്നഡി മെമ്മോറിയൽ സ്കൂളിൽ നടന്നു.ഡിസ്ട്രിക്ട് ഗവർണർ പരമേശ്വരൻകുട്ടിയും ഫസ്റ്റ് ലേഡി ഒഫ് ഡിസ്ട്രിക്ട് ലക്ഷ്മിക്കുട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

കാബിനറ്റ് സെക്രട്ടറി ജയിംസ് ജേക്കബ്, ഖജാൻജി യൂജിൻ ജോസഫ്, റീജൺ ചെയർപേഴ്‌സൺ സതി വാസുദേവ്, ഡോ. വാസുദേവൻ പിള്ള, ക്ലബ് പ്രസിഡന്റ് മാരിയത്ത്, സെക്രട്ടറി രതീഷ് ശശിധരൻ, അഡ്മിനിസ്‌ട്രേറ്റർ മായാശ്രീകുമാർ, മിനി വിജയൻ, മീരാസിറിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.