paravur
എസ്.എൻ.വി.ആർ.സി ബാങ്കിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ, ഡെപ്യൂട്ടി രജിസ്ട്രാർ/സെക്രട്ടറി പി.വി. വീണ എന്നിവർ സമീപം

പരവൂർ: എസ്.എൻ.വി.ആർ.സി ബാങ്കിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ, വാർഡ് കൗൺസിലർ ആർ. രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി രജിസ്ട്രാർ/സെക്രട്ടറി പി.വി. വീണ, അസിസ്റ്റന്റ് രജിസ്ട്രാർ/ സെയിൽ ഓഫീസർ എസ്. ഉഷ, ബാങ്ക് വൈസ് പ്രസിഡന്റ് ടി. മോഹൻദാസ്, ജൂനിയർ സെയിൽ ഓഫീസർ ബിജി എന്നിവർ സംസാരിച്ചു.