കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ സുമനസുകളുടെ കൂട്ടായ്മയായ കാരുണ്യശ്രീ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനായി എത്തുന്ന രോഗികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഒന്നാം വാർഷികം ആചരിച്ചു. കരുനാഗപ്പള്ളിയിലെ സുമനസുകളുടെ കൂട്ടായ്മയാണ് കാരുണ്യശ്രീ. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു. കാരുണ്യശ്രീ ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് മുഖ്യപ്രഭാഷണം നടത്തി. ആർ.എം.ഒ അനൂപ് കൃഷ്ണൻ, കാരുണ്യശ്രീ ജനറൽ സെക്രട്ടറി ഷാജഹാൻ രാജധാനി, വൈസ്‌ചെയർമാൻ നാസർ പോച്ചയിൽ, ട്രഷറർ ശിവകുമാർ കരുനാഗപ്പള്ളി, മെഹർഖാൻ ചേന്നല്ലൂർ, കോ-ഓർഡിനേറ്റർ ബിജുമുഹമ്മദ്, ഓമനക്കുട്ടൻ മാഗ്ന, മുഹമ്മദ് പൈലി, അജയൻ, കൗൺസിലർമാരായ മഹേഷ് ജയരാജ്, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.