തൊടിയൂർ: സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷന്റെ കരുനാഗപ്പള്ളി ഡിപ്പോയിലെ കയറ്റിറക്ക് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
2019 മാർച്ച് 31ന് അവസാനിച്ച കയറ്റിറക്ക് എഗ്രിമെന്റ് (എൻ.എഫ്.എസ്.എ ഉൾപ്പടെ) പുതുക്കുക, എഗ്രിമെന്റിന് മുൻകാല പ്രാബല്യം അനുവദിക്കുക, തൊഴിലും കൂലിയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സി.ഐ.ടി.യു ,ഐ.എൻ.ടി.യു.സി, എ.ഐ. ടി .യു. സി, യു .ടി .യു .സി യൂണിയനുകൾ ഉൾപ്പെട്ട സംയുക്ത ട്രേഡ് യൂണിയൻ ഉന്നയിച്ചിട്ടുള്ളത്. സി. ഐ. ടി .യു കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ് വി.ദിവാകരൻ അനിശ്ചിതകാല പണിമുടക്ക് ഉദ്ഘാടനം ചെയ്തു. ഐ .എൻ. ടി .യു. സി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും വെയർഹൗസിംഗ് യൂണിയൻ പ്രസിഡന്റുമായ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ.ജയപ്രകാശ്(സി.ഐ.ടി.യു ).ജെ. ജയകൃഷ്ണപിള്ള (എ.ഐ.ടി.യു.സി), കെ. വിശ്വാനന്ദൻ (യു.ടി.യു.സി), എം.എസ്. ഷൗക്കത്ത്, എസ്.നസീർ, ഇസഹാക്ക് എന്നിവർ സംസാരിച്ചു.