കൊല്ലം: കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ മോർണിംഗ് - ഈവനിംഗ് കൗണ്ടർ പ്രവർത്തനം തുടങ്ങുമെന്ന് ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് പറഞ്ഞു. ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷിക റിപ്പോർട്ടും ബഡ്ജറ്റും പൊതുയോഗം അംഗീകരിച്ചു. യോഗത്തിൽ സെക്രട്ടറി പി.എസ്. സാനിയ, ഭരണസമിതി അംഗങ്ങളായ എസ്. അഹമ്മദ് കോയ, ബി. അനൂപ് കുമാർ, അൻവറുദ്ദീൻ ചാണിക്കൽ, നൗഷാദ് കിട്ടന്റഴികം, സാദത്ത് ഹബീബ്, പട്ടത്താനം സുരേഷ്, മണക്കാട് സലിം, സെയ്ത്തൂൻ ബീവി, ഷാജിതാ നിസാർ, ബിന്ദു മധുസൂദനൻ എന്നിവർ പങ്കെടുത്തു.