azheekal
അഴീക്കൽ കുടുംബാരോഗ്യേകേന്ദ്രത്തിനാവശ്യമായ ഓഫീസ് സ്റ്റേഷനറികൾ ബഡാ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ മെഡിക്കൽ ഓഫീസർ ഡോ. അരുണിന് കൈമാറുന്നു.

ഓച്ചിറ: പുതുവത്സാരാഘോഷങ്ങൾ ഒഴിവാക്കി അഴീക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഡാ ചാരിറ്റബിൾ സൊസൈറ്റി അഴീക്കൽ കുടുംബാരോഗ്യേകേന്ദ്രത്തിനാവശ്യമായ ഓഫീസ് സ്റ്റേഷനറികൾ കൈമാറി. ഒരു വർഷത്തേക്കാവശ്യമായ ഒ.പി ടിക്കറ്റുകൾ, ലാബ് റിപ്പോർട്ട് ബുക്കുകൾ തുടങ്ങിയവയാണ് കൈമാറിയത്. മെഡിക്കൽ ഓഫീസർ ഡോ. അരുൺ സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് എസ്.ഗീരീഷ്. സെക്രട്ടറി റിജു അപ്പുകുട്ടൻ എന്നിവരിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി..