rottory
നെടുങ്ങോലം ഗവ. ആശുപത്രിയിൽ ചാത്തന്നൂർ റോട്ടറി ക്ലബ് സ്ഥാപിച്ച വസ്ത്ര ബാങ്കിലേക്കുള്ള വസ്ത്രങ്ങൾ പ്രസിഡന്റ് അലക്സ് കെ. മാമൻ കൈമാറിയപ്പോൾ

ചാത്തന്നൂർ: റോട്ടറി ക്ളബ് ഒഫ് ചാത്തന്നൂരിന്റെ പുതുവത്സരാഘോഷ പരിപാടികളുടെ ഭാഗമായി നിർദ്ധനരായ അഞ്ച് വൃക്ക രോഗികൾക്ക് 7,500 രൂപ വീതം ചികിത്സാ സഹായമായി നൽകി. ഇതോടനുബന്ധിച്ച് നെടുങ്ങോലം ഗവ. രമാറാവു ആശുപത്രിയിൽ നടന്ന യോഗം റോട്ടറി ഡിസ്ട്രിക്ട് ഫോക്കസ് ചെയർമാൻ കെ.ജെ. രാജീവ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് അലക്സ് കെ. മാമൻ അദ്ധ്യക്ഷത വഹിച്ചു.

റോട്ടറി അസി. ഗവർണർ ജോൺ പണിക്കർ, കെ. മനോഹരൻ, രാമറാവു ആശുപത്രിയിലെ ആർ.എം.ഒ ഡോ. നയന, പി.ആർ.ഒ ദേവി, നഴ്‌സിംഗ് സുപ്രണ്ട് റോസ്‌ലിൻ, റോട്ടറി ക്ളബ് പ്രതിനിധികളായ ബിജുഖാൻ,വിനോദ് പിള്ള, അഖിൽ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രിയിൽ ചാത്തന്നൂർ റോട്ടറി ക്ളബ് സ്ഥാപിച്ചിട്ടുള്ള വസ്ത്രബാങ്കിലേക്കുള്ള വസ്ത്രങ്ങളും ചടങ്ങിൽ കൈമാറി.