കൊല്ലം: ഗവൺമെന്റ് കോൺട്രാക്ടേഴ്സ് സഹകരണ സംഘത്തിന്റെ ഏഴാം വാർഷിക പൊതുയോഗവും സംഘം മുൻ പ്രസിഡന്റ് പി. വിശ്വനാഥൻ അനുസ്മരണ സമ്മേളനവും സംഘം ഒാഫീസ് അങ്കണത്തിൽ നടന്നു. പി. വിശ്വനാഥന്റെ ഭാര്യ ഉഷ ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. അശോകൻ, എൻ.വി. അജിത് പ്രസാദ് ജയൻ, കെ.എസ്. അൻസർ, ബി. മധു, എസ്. രാജു, പി. അംബുജാക്ഷൻ, എസ്. ഷേർളി, കെ. തങ്കച്ചി, സിമി അൻസർ, സംഘം സെക്രട്ടറി വി. ഷീലാ സാബു എന്നിവർ സംസാരിച്ചു.