covid

കൊല്ലം: ജില്ലയിൽ ഇന്നലെ 384 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 361പേർ രോഗമുക്തി നേടി.
വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മറ്റൊരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 376 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. നാല് ആരോഗ്യപ്രവർത്തകർക്കും മറ്റ് രണ്ടും പേർക്കും കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. കാവനാട്, മൈലം, മേലില, തഴവ, ശൂരനാട് നോർത്ത്, കരവാളൂർ, കുളക്കട എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതലുള്ളത്.