death

പുനലൂർ: കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി. കലയനാട് പുത്തൻവീട്ടിൽ അജീഷിന്റെ (33) മൃതദേഹമാണ് ഇന്നലെ വൈകിട്ട് കല്ലടയാറ്റിലെ ശിവൻകോവിൽ ഭാഗത്തുനിന്ന് കണ്ടെത്തിയത്. അജീഷിനും ഭാര്യയ്ക്കും അഞ്ചു മാസം പ്രായമുള്ള ഇവരുടെ കുഞ്ഞിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച നെഗറ്റീവാകുകയും ചെയ്തിരുന്നു. ഇതിനിടെ പുനലൂരിൽ നിന്ന് ബീഫ് വാങ്ങി കഴിച്ചതിനെ തുടർന്ന് ശരീരത്ത് അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. പിന്നീടാണ് ഇയാളെ കാണാതായത്. മൃതദേഹം പൊലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്ക് എത്തിച്ചു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അജീഷ് ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു. ഭാര്യ: അഞ്ജന.