കുളത്തൂപ്പുഴ: എൺപത് വയസുള്ള വൃദ്ധ മാതാവിനെ മർദ്ദിച്ച് അവശയാക്കിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ സാംനഗർ ചരുവിള പുത്തൻവീട്ടിൽ സാബുവാണ് (48) അറസ്റ്റിലായത്.
തുടർച്ചയായി മദ്യപിച്ചെന്ന സാബു അമ്മ സാറാമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയും ഇത്തരത്തിൽ മർദ്ദിച്ചു. ഒഴിഞ്ഞുമാറിയിട്ടും തല്ലുകയും കൈയ്ക്ക് ശരീരത്തിലും പരിക്കേൽപ്പിക്കുകയും ചെയ്തു. സഹികെട്ട സാറാമ്മ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പൊലീസാണ് ഇവരെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ നിരന്തരം മർദ്ദിക്കാറുണ്ടെന്ന സാറാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരവാളൂരിൽ താമസിക്കുന്ന മകൾ ആശുപത്രിയിലെത്തി സാറാമ്മയെ കൂട്ടിക്കൊണ്ടുപോയി.