കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൺ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. നടയ്ക്കൽ ശശിക്ക് കൊല്ലം ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിന് വേൾഡ് മലയാളി കൗൺസിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചാപ്റ്റർ പ്രസിഡന്റ് ബി. ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് എൻ.ഐ.ടി.യിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. കെ. ബിജുവിനെ എം.പി ആദരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു വിശിഷ്ടാതിഥിയായിരുന്നു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. എ. ഷാനവാസ് ഖാൻ, പൂനാ പ്രൊവിൻസ് അഡ്വൈസറി കൗൺസിൽ ചെയർമാൻ ഗണേശ് കുമാർ, അമേരിക്ക റീജിയൺ ചെയർമാൻ ഹരി നമ്പൂതിരി, വുമൺസ് ഫോറം ഗ്ലോബൽ പ്രസിഡന്റ് തങ്കമണി ദിവാകരൻ, ബേബി മാത്യു, ഷാജി മാത്യു, തുളസീധരൻ നായർ, സാം ജോസഫ്, എസ്. സുധീശൻ, വി.എസ്. രാധാകൃഷ്ണൻ, ബെഞ്ചമിൻ, പി. സുധാരകൻ, ഡോ. കെ. ബിജു, ആർ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.