പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇടമൺ കിഴക്ക് 854-ാംനമ്പർ ശാഖയിലെ ഗുരു കൃപാ മൈക്രോ ഫിനാൻസിന്റെ നേതൃത്വത്തിൽ തെന്മല ഗ്രാമ പഞ്ചായത്ത് വെള്ളിമല വാർഡിൽ നിന്ന് വിജയിച്ച മൈക്രോഫിനാൻസ് ഗ്രൂപ്പ് ജോയിന്റ് കൺവീനർ വിജയശ്രീ ബാബുവിനെ ആദരിച്ചു. വനിത സംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമനപുഷ്പാംഗദന്റെ നേതൃത്വത്തിലായിരുന്നു ആദരം. കൺവീനർ സെനി, വനിത സംഘം ശാഖാ എക്സിക്യൂട്ടീവ് അംഗം വിമല രാജേന്ദ്രൻ, എൻ.ബിന്ദു, വിജ്യാ,സുധാമണി, ഷൈലജ, ബീന സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.