ശാസ്താംകോട്ട: 31 വർഷം പോരുവഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന പോരുവഴി അമ്പലത്തുംഭാഗം അനി മന്ദിരത്തിൽ വാസുദേവൻ (85) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്ന അദ്ദേഹം പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ജെ.എസ്.എസിൽ ചേർന്നു. പിന്നീട് രാജിവച്ച് ബി.ജെ.പിയിലെത്തി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, സി.പി.എം കുന്നത്തൂർ താലൂക്ക് സെക്രട്ടറി, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: അനിൽ, അനിത. മരുമക്കൾ: അജിത്ത് പ്രസാദ് ജയൻ, സ്മിത.