photo
സി .ആർ . മധുവിന്റെ സ്മരണാർത്ഥമാണ് സി .ആർ. മധു -ശാബ്ദിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ഒത്തുചേരൽ പരിപാടിയിൽ സൈമൺ ബ്രിട്ടോ രചിച്ച പുസ്തകങ്ങൾ സീനാ ഭാസ്ക്കർ സി.ആർ.മധുവിന്റെ ഭാര്യ കെ.ആർ. ദീപക്ക് കൈമാറുന്നു.

കരുനാഗപ്പള്ളി : വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തീഷ്ണ പോരാട്ടങ്ങളുടെ സ്മരണകൾ തോളിലേറ്റി പഴയ പോരാളികൾ ഒത്തുചേർന്നപ്പോൾ അത് വേറിട്ട അനുഭവമായി. എസ് .എഫ് .ഐ നേതാവായിരുന്ന സി .ആർ . മധുവിന്റെ സ്മരണാർത്ഥമാണ് സി .ആർ. മധു -ശാബ്ദിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്. " അഗ്രഗാമി" എന്ന പേരിൽ സംഘടിപ്പിച്ച ഓർമ്മകളുടെ ഒത്തുചേരൽ എന്ന പരിപാടിയിൽ സൈമൺ ബ്രിട്ടോ രചിച്ച പുസ്തകങ്ങൾ ഭാര്യ സീനഭാസ്കർ ഗ്രന്ഥശാലയ്ക്ക് വേണ്ടി സി .ആർ .മധുവിന്റെ ഭാര്യ ആർ. കെ. ദീപയ്ക്ക് കൈമാറി.പുതിയകാവ് സംസ്കൃത യുപി സ്കൂളിൽ നടന്ന ചടങ്ങ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ.പി .കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ, വി .പി. ജയപ്രകാശ് മേനോൻ, ക്ലാപ്പന സുരേഷ്,ജെ .ഹരിലാൽ, ജെ .പി .ജയലാൽ, ശരത്ചന്ദ്രനുണ്ണിത്താൻ, എന്നിവർ സംസാരിച്ചു. സി .ആർ .ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആദ്യ കാല എസ്. എഫ് .ഐ പ്രവർത്തകരുൾപ്പടെ നിരവധി പേർ പങ്കെടുത്തു.