കരുനാഗപ്പള്ളി : ഓട്ടിസം ബാധിച്ച കുട്ടികൾക്കൊപ്പം പാട്ടും കളികളുമായി ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ടൗൺ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പുതുവത്സരാഘോഷം ശ്രദ്ധേയമായി. പുതിയകാവ് ഗവ. മുസ്ലിം എൽ പി സ്ക്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ നീതു , രജനി ,ആയ സുഗന്ധി എന്നിവരെ ചടങ്ങിൽ ആദരിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ കേക്ക് മുറിച്ചു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ടി. ആർ. ശ്രീനാഥ് ,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഷെഫീക്ക് എന്നിവർ ചേർന്ന് വിതരണം ചെയ്തു.നഗരസഭാ കൗൺസിലർമാരായ നിസ്സാം ബായി, ഷഹ്ന നസീം,റെജി ഫോട്ടോപാർക്ക്, സി.പി. എം ഏരിയ കമ്മിറ്റി സെക്രട്ടറി പി. കെ .ബാലചന്ദ്രൻ, അബ്‌ദുൽ സലാം അൽഹന, പി .ടി .എ പ്രസിഡന്റ് ഡോ. നജീം, ജില്ലാ പ്രോഗ്രാം ഓഫീസർ മിനി , കെ. .എസ്. പ്രിയ, സ്പെഷ്യൽ എഡ്യൂക്കേറ്റർ വസന്തകുമാരി, ബി.പി.ഒ മധു, ഷിബു എന്നിവർ സംസാരിച്ചു.അമൃത സുനിൽ സംഗീത പരിപാടിക്ക് നേതൃത്വം നൽകി.ചടങ്ങിൽ ഇന്ദുരാജ് അദ്ധ്യക്ഷത വഹിച്ചു. അജ്മൽ കയ്യാലത്ത് സ്വാഗതം പറഞ്ഞു.അമൃത, സിനാർ, രമ്യ, അഖിൽ, അനീഷ്, ജഗൻദേവ്, സനൂപ് എന്നിവർ നേതൃത്വം നൽകി.