photo
സന്മാർഗ സൗഹൃദ കൂട്ടായ്മയുടെ മാഗസിൻ ചലച്ചിത്ര ഗാനരചയിതാവ് സുജേഷ് ഹരി പ്രകാശനം ചെയ്യുന്നു

കൊട്ടാരക്കര: സന്മാർഗ സൗഹൃദ കൂട്ടായ്മയുടെ മാസികയുടെയും ആൽബത്തിന്റെയും പ്രകാശനകർമ്മം ഗാനരചയിതാവ് സുജേഷ് ഹരി നിർവഹിച്ചു. കൊവിഡ് കാലഘട്ടത്തിലെ നവമാദ്ധ്യമ കൂട്ടായ്മയാ‌ണ് സന്മാർഗ മാസിക പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള രചയിതാക്കളുടെ രചനകളാണ് മാസികയിൽ ഉൾപ്പെടുത്തുന്നത്. കൊട്ടാരക്കര നഗരസഭ കൗൺസിലർ തോമസ്.പി.മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാഗസിൻ ചീഫ് എഡിറ്റർ ജെഫിൻ ജോൺ, സബ് എഡിറ്ററും ഗ്രാമപഞ്ചായത്തംഗവുമായ എം.അഖില, കൗൺസിലർ ജോളി.പി.വർഗീസ്, ലിനു കുമാർ, വിജി മുരളി എന്നിവർ സംസാരിച്ചു.