desinganadu
ദേശിംഗനാട് എഴുത്തുകൂട്ടത്തിന്റെ നേതൃത്വത്തിൽ കൊല്ലം പബ്ളിക് ലൈബ്രറി പടിക്കൽ സംഘടിപ്പിച്ച നിൽപ്പ് സമരം എഴുത്തുകാരൻ പി. കേശവൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പത്ത് മാസമായി അടഞ്ഞുകിടക്കുന്ന കൊല്ലം പബ്ലിക് ലൈബ്രറി തുറന്നുപ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദേശിംഗനാട് എഴുത്തുകൂട്ടത്തിന്റെ നേതൃത്വത്തിൽ ലൈബ്രറിയുടെ മുന്നിൽ നിൽപ്പ് സമരം നടത്തി. എഴുത്തുകാരൻ പി. കേശവൻ നായർ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ എം. സുജ അദ്ധ്യക്ഷത വഹിച്ചു.

എഴുത്തുകാരായ നീരാവിൽ വിശ്വമോഹനൻ, മങ്ങാട് സുബിൻ നാരായണൻ, എ. റഹിംകുട്ടി, വിശ്വകുമാർ കൃഷ്ണജീവനം, മുരുകൻ പാറശേരി, എം. ബദറുദ്ദീൻ, ചെമ്പകശേരി ചന്ദ്രബാബു, അഞ്ചൽ ഇബ്രാഹിം, വാരിയത്ത് മോഹൻകുമാർ, എൽ. ശിവപ്രസാദ്, എസ്. സുരേഷ്ബാബു, അയത്തിൽ അസനാരുപിള്ള എന്നിവർ പങ്കെടുത്തു.