photo
സൈക്കിൾ ഗ്രാമത്തിന്റെ ആഘോഷ പരിപാടികൾ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഗേഷ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈക്കിൾ ഗ്രാമത്തിന്റെ 10-ം വാർഷികാഘോഷം നടന്നു. സൈക്കിൾ യാത്ര ശീലമാക്കു, ആരോഗ്യം സംരക്ഷിക്കൂ, ഇന്ധനം ലാഭിക്കൂ , വായൂ മലിനീകരണം തടയൂ എന്നീ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഒരു പതിറ്റാണ്ടിന് മുമ്പ് സൈക്കിൾ ഗ്രാമം പ്രവർത്തനം ആരംഭിച്ചത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് നിർവഹിച്ചു. . സൈക്കിൾ ഗ്രാമം രക്ഷാധികാരി മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ സൈക്കിൾ ഗ്രാമം രക്ഷാധികാരി അബ്ദുൽ ഷുക്കൂർ മൗലവി സൈക്കിൾ യാത്രികരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ജോൺ.എഫ്.കെന്നഡി ഹൈസ്കൂളിലെ വിദ്യാർത്ഥിനിക്ക് കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സ്‌പോൺസർ ചെയ്ത സൈക്കിൾ ട്രസ്റ്റ് ഡയറക്ടർ ജിജേഷ്.വി.പിള്ളയും സ്‌കാർഫ് സംഭരണം സ്വയം തൊഴിലാക്കിയ കണ്ണന് പോച്ചയിൽ എച്ച്.എസ്.മാൾ സ്‌പോൺസർ ചെയ്ത സൈക്കിൾ പോച്ചയിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നാസർ പോച്ചയിലും ഉപഹാരമായി സമർപ്പിച്ചു. സൈക്കിൾ ഗ്രാമം അംഗങ്ങൾക്ക് വിലക്കിഴിവിൽ നൽകിയ സൈക്കിൾ ഗൾഫ് പ്രവാസി നൂറുദ്ദീൻ തേവറ ഏറ്റുവാങ്ങി. സജീദ് മറവനാൽ, കൗൺസിലർ റഹിയാനത്ത് ബീവി, ടി.വി.സനൽ, ടി. കെ.സദാശിവൻ, ശശികുമാർ, വർഗീസ് മാത്യു കണ്ണാടിയിൽ, അശോകൻ അമ്മവീട്, അനിൽ തോപ്പിൽ എന്നിവർ സംസാരിച്ചു. സ്ഥിരം സൈക്കിൾ യാത്രികരായ കോട്ടുങ്കലേത്ത് ദാമോധരൻപിള്ള, വിജയൻ ആശാരിപറമ്പിൽ, ഷംസുദ്ദീൻ വല്ലാറ്റൂർ, വരദരാജൻ ഓണിയാട്ട്, അബ്ദുൽ റഹ്മാൻ പാവശ്ശേരിൽ, അശോകൻ കൊച്ചുകായിക്കര, ബലഭദ്രൻ പടന്നയിൽ, വാസവൻ വെളുത്തിരശ്ശേരിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.