shenaji
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ എക്സിക്യൂട്ടീവ് യോഗം ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഡി.സി.സിയിലും ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് പ്രവർത്തകർക്ക് പ്രാതിനിദ്ധ്യം നൽകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പാസാക്കിയ പ്രമേയം ജില്ലയുടെ ചാർജുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിക്കും ഡി.സി.സി പ്രസിഡന്റിനും കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒ.ബി.സി വിഭാഗം ബ്ലോക്ക്‌ കൺവെൻഷനും ജില്ലാ ക്യാമ്പും ജില്ലാ സമ്മേളനവും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറേകല്ലട ആയിത്തോട്ടുവ വാർഡിൽ നിന്ന് വിജയിച്ച ശിവാനന്ദൻ, പെരിനാട് ഇടവട്ടം വാർഡിൽ നിന്ന് ജയിച്ച നൗഫൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ദമീം മുട്ടയ്ക്കാവ്, ചിത്രസേനൻ, കണ്ടച്ചിറ യേശുദാസ്, ബൈജു പുരുഷോത്തമൻ, സുമ സുനിൽകുമാർ, ബാബു തഴവ, നജീം പുത്തൻകട, കെ.ജെ. യേശുദാസ്, നെപ്പോളിയൻ, ശിവാനന്ദൻ, വിദ്യാസാഗർ, ശരത്ചന്ദ്രൻ, ഷിജു പടിഞ്ഞാറ്റിൻകര, മനു, അൻസിൽ പൊയ്ക,​ സുദേവൻ പേരൂർ, അനിൽകുമാർ, അബ്ദുൽ റഷീദ്,​ നൗഫൽ തുടങ്ങിയവർ സംസാരിച്ചു.