കരുനാഗപ്പള്ളി :കാരുണ്യ പ്രവർത്തനങ്ങൾക്ക് യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് കൾചറൽ സോഷ്യലിസ്റ്റ് ഫാറം ജില്ലാപ്രസിഡന്റ് ആദിനാട് നാസർ പറഞ്ഞു കൾച്ചറൽ സോഷ്യലിസ്റ്റ് ഫാറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ അഹമ്മദ്, ഗോപാലകൃഷ്ണൻ (രക്ഷാധികാരികൾ) ഫഹദ് തറയിൽ പ്രസിഡന്റ്) , ബിനോയ് കരിമ്പലിൽ (ജനറൽ സെക്രട്ടറി) ഷംനാദ്, നിസാർ ചെമത്തറയിൽ , ഷെമീർ(വൈസ് പ്രസിഡന്റുമാർ) മജീദ് കുറ്റിൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.കൾചറൽ സോഷ്യലിസ്റ്റ് ഫാറം നടപ്പ് സാമ്പത്തിക വർഷത്തിൽ ദാരിദ്ര്യ രേഖയിൽ താഴെ നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ബയോ ഗ്യാസ് നിർമ്മിച്ച് നൽകും.