xl
വട്ടക്കായലിൽ വിത്തെറിയുന്ന പ്രച്ഛന്ന വേഷധാരിയായ തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സദാശിവൻ വൈസ് പ്രസിഡൻ്റ് ഉൾപ്പടെയുള്ള ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഒപ്പം

തഴവ: വട്ടക്കായലിലെ അറുന്നൂറ് ഏക്കർ സ്ഥലത്തെ വിത്തു വിതയ്ക്കൽ ചടങ്ങിന്റെ ഉദ്ഘാടനത്തിനാണ് പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ എത്തിയത് വ്യത്യസ്തമായ വേഷത്തിൽ . പഞ്ചായത്തിലെ ഇരുപത്തി ഒന്ന് അംഗങ്ങൾക്കൊപ്പം അറുപത് കാലഘട്ടത്തിലെ ദരിദ്ര കർഷകന്റെ വേഷത്തിലെത്തിയ പ്രസിഡന്റിനെ ചടങ്ങ് കഴിയും വരെ നാട്ടുകാർ തിരിച്ചറിഞ്ഞില്ല. തലയിൽ പാളത്തൊപ്പി വെച്ച് കളർ ലുങ്കിയുടുത്തെത്തിയ പ്രസിഡന്റ് ആദ്യവിത്തെറിഞ്ഞപ്പോൾ ആളെ തിരിച്ചറിയാതെ ഗ്രാമവാസികൾ ആശയ കുഴപ്പത്തിലായി. ഒപ്പമുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ഷൈലജയുൾപ്പെടെയുള്ള അംഗങ്ങൾ അസാധാരണമായ തമാശ ആസ്വദിച്ച് ആദ്യം മുതൽ തന്നെ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞ നാട്ടുുകാരും പിന്നീട് ചിരിയിൽ പങ്കാളികളായി.

വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞ വട്ടക്കായൽ മൂന്ന് വർഷം മുൻപാണ് കരനെൽ കൃഷിയ്ക്കായി പഞ്ചായത്ത് തിരെഞ്ഞെടുത്തത്. ഇവിടെ തുടർച്ചയായി നൂറ് മേനി വിളവ് കൊയ്യുവാൻ കഴിഞ്ഞത് കാർഷിക മേഖലയിൽ വൻ മുന്നേറ്റമാണ് പ്രദേശത്തിന് ഉണ്ടാക്കിയത്.