photo
ഇടമുളയ്ക്കൽ കശുഅണ്ടി ഫാക്ടറിയിൽ ദിശാ പഠനക്ലാസിന്റെ ഉദ്ഘാടനം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു.

അഞ്ചൽ: സംസ്ഥാനത്തെ കോർപ്പറേഷൻ കശുഅണ്ടി ഫാക്ടറികളിലെ പത്താംതരം പാസാകാത്ത മുഴുവൻ തൊഴിലാളികളേയും പത്താം ക്ലാസും തുടർന്ന് ഹയർ സെക്കൻഡറി യോഗ്യതയും നേടാൻ പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനൻ പറഞ്ഞു.സംസ്ഥാന സാക്ഷരതാ മിഷൻ കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിൽ നടപ്പാക്കുന്നന്ന "ദിശ" പത്താംതരം പഠന ക്ലാസിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പനച്ചവിള കശുഅണ്ടി ഫാകടറിയിൽ നടന്ന പരിപാടിയിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ പാഠപുസ്തക വിതരണവും ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ സി.കെ. പ്രദീപ് കുമാർ പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം അംബിക കുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തുളസീഭായി, രാജീവ് കോശി, എം.ബുഹാരി, കശുഅണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗം ബാബു, കെ.ബാബു പണിക്കർ , പി.അനിൽ കുമാർ, എൻ.കെ ബാലചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.