aiyf
എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ഇരുചക്ര വാഹന മാർച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൊല്ലം: മോദി സർക്കാർ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമം പിൻവലിക്കുക, കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ഇരുചക്രവാഹന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് എ. അഥിൻ,​ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി ,അഡ്വ. വിനിത വിൻസന്റ്, അജ്മീൻ എം. കരുവ, യൂത്ത് കമ്മിഷൻ അംഗം വി. വിനിൽ, ഡി.എൽ. അനുരാജ്, രാഹുൽരാജ്, എ. നൗഷാദ്, രാജേഷ് ചിറ്റൂർ, അതുൽ ബി. നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.