കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന കവയിത്രി സുഗതകുമാരിയുടെയും അനിൽ പനച്ചൂരാന്റെയും അനുസ്മരണ സമ്മേളനം സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. പ്രവാസി എഴുത്തുകാരിയും പ്രഥമ കടമ്മനിട്ട സ്മാരക അവാർഡ് ജേതാവുമായ സുൽഫിയുടെ "മരുഭൂമി യിലെ ദയാവതി" (നോവൽ) "കല്ലും കരളും " (കഥകൾ) എന്നീ രണ്ടു കൃതികളുടെ പ്രകാശനവും ഇതോടൊപ്പം നിർവഹിച്ചു. ത്രിതല പഞ്ചായത്തുകളിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാല എക്സീക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ലൈബ്രറിയൻമാർ എന്നിവരെ ആദരിച്ചു. കരുനാഗപ്പള്ളി കെ .സി .സെന്റർ കോൺഫറൻസ് ഹാളിൽ സജ്ജമാക്കിയ സുഗതകുമാരി സ്മൃതി കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സാഹിത്യകാരൻ പി .കെ. പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി. ചവറ കെ .എസ് .പിള്ള, അശ്വിനി എം .പി .മാനുഷ്യ എന്നിവർ സുൽഫിയുടെ കൃതികൾ ഏറ്റുവാങ്ങി.യോഗത്തിൽ പി .ബി .ശിവൻ അദ്ധ്യക്ഷത വഹിച്ചു. വി വിജയകുമാർ സ്വാഗതം പറഞ്ഞു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി സുകേശൻ ജനപ്രതിനിധികളെ ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, പ്രൊഫ.കെ .പി .ശ്രീകുമാർ ,വി .പി. ജയപ്രകാശ് മേനോൻ, കൗൺസിലർ ശ്രീലത , ജില്ലാ പഞ്ചായത്തംഗങ്ങളായ സോമൻ, ഗേളീ ഷൺമുഖൻ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എ. നാസർ, രജനി, എഴുത്തുകാരി സുൽഫി,എ. സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ എന്നിവർ സംസാരിച്ചു.ചടങ്ങിനോട് മുന്നോടിയായി സുഗതകുമാരിയുടെ കവിതകളുടെ ഗാനാഞ്ജലിക്ക് ഗായിക കെ .എസ് .പ്രിയയും കുട്ടികളും നേതൃത്വം നൽകി.