പുനലൂർ: ജ്വാല സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്മരണം സംഘടിപ്പിച്ചു. അഞ്ചൽ വിശ്വഭാരതി കോളേജിൽ ചേർന്ന യോഗത്തിൽ ജ്വാല സാംസ്കാരിക വേദി പ്രസിഡന്റ് അനീഷ് കെ. അയിലറ അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് രാധ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജ്വാല സെക്രട്ടറി രശ്മി രാജ് സ്വാഗതം പറഞ്ഞു. എ .ജെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.അനുസ്മരണ യോഗത്തിൽ പ്രൊഫ സാംപനംകുന്നേൽ, വെഞ്ചേമ്പ് മോഹൻദാസ്, സി .ബി .വിജയകുമാർ, ഇടമുളക്കൽ ബാലകൃഷ്ണൻ, എ.ജെ. പ്രകാശ്, അജിത് കൃഷ്ണൻ, അലക്സ് മണ്ണൂർ, സുലോചന എ, ഷീല ജഗധരൻ, ഡോ എം ആർ മിനി, സ്വപ്ന ജയകുമാർ, ഗോകുൽ ഗോപി,പ്രദീപ്ലാൽ എന്നിവർ പങ്കെടുത്തു.