bjvs
ഭാരതീയ ജ്യോതിഷ വിചാരസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യക്കിറ്റുകളുടെയും ഐഡന്റിന്റി സർട്ടിഫിക്കറ്റിന്റെയും വിതരണം സംസ്ഥാന പ്രസിഡന്റ് കല്ലട ഷൺമുഖൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഭാരതീയ ജ്യോതിഷ വിചാരസംഘം (ബി.ജെ.വി.എസ്) ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക സമ്മേളനത്തിൽ എല്ലാ അംഗങ്ങൾക്കും കൊവിഡ് ദുരിതാശ്വാസമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കല്ലട ഷൺമുഖൻ ഭക്ഷ്യക്കിറ്റുകളുടെയും പുതിയ അംഗങ്ങൾക്കുള്ള ഐഡന്റിറ്റി സർട്ടിഫിക്കറ്റുകളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു.
പട്ടത്താനം ശങ്കരവിലാസം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കുഴുപ്പള്ളി എൻ.കെ. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഗിരീഷ് ഗോപിനാഥ്, സുദർശനൻ ശങ്കരമഠം, രാജേന്ദ്രൻപിള്ള കുരീപ്പുഴ, കെ. രഘു ജ്യോത്സ്യർ തുടങ്ങിയവർ സംസാരിച്ചു. ബി.എം.എസിന്റെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആർ. അജയനെ ബി.ജെ.വി.എസ് സംസ്ഥാന പ്രസിഡന്റ് കല്ലട ഷൺമുഖൻ ആദരിച്ചു.