കുണ്ടറ: ആറുമുറിക്കട മാർത്തോമാ ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ നെടുമ്പായിക്കുളം പണിക്കർ ഭവനിൽ (കൊച്ചുപുത്തൻ വീട്) കെ.എം. അലക്സാണ്ടർ പണിക്കർ (ബേബി സാർ, 84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2.30ന് കുണ്ടറ ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അക്കാമ്മ (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.എസ്, തൃപ്പലഴികം). മക്കൾ: മാത്യു കെ. അലക്സ് (അദ്ധ്യാപകൻ, എ.ഇ.പി.എം ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനങ്ങാട്), എബ്രഹാം പണിക്കർ (സോഫ്ട്വെയർ എൻജിനിയർ, യു.എസ്.എ). മരുമക്കൾ: ഉഷ കെ. അലക്സ് (അദ്ധ്യാപിക, മാർത്തോമ്മ സ്കൂൾ, കുണ്ടറ), സുജ വർഗീസ് (യു.എസ്.എ).