പുനലൂർ:എസ്.എൻ.ഡി.പി യോഗം ഇടമൺ-34 ആർ.ശങ്കർ മെമ്മോറിയൽ 3449-ാംനമ്പർ ശാഖയിലെ ശ്രീ മാടൻകാവ് ശിവക്ഷേത്രത്തിൽ കുഴൽ കിണർ സമർപ്പണവും ശില പാകലും സംഘടിപ്പിച്ചു.പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് രജേഷ് അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, ശാഖ വൈസ് പ്രസിഡന്റ് എസ്.രാജൻ, സെക്രട്ടറി എസ്.സജി, മുൻ ശാഖ പ്രസിഡന്റ് സന്തോഷ്‌കുമാർ, വനിത സംഘം ശാഖാ പ്രസിഡന്റ് ഓമന രാജൻ,വൈസ് പ്രസിഡന്റ് സുധർമ്മ രാജൻ, സെക്രട്ടറി നിമിഷ അനീഷ്, പ്രാർത്ഥന സമിതി പ്രസിഡന്റ് വാസന്തി സുഗതൻ, സെക്രട്ടറി സിന്ധു പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കിണറും കരിങ്കൽ ശിലയും സംഭാവനയായി നൽകിയവരെ ചടങ്ങിൽ ആദരിച്ചു.