കരുനാഗപ്പള്ളി: ആലപ്പാട്, കുലശേഖരപുരം കരുനാഗപ്പള്ളി , ക്ലാപ്പന എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എൻ.അജയകുമാർ, എ.എ.അസീസ്, കെ.എം.നൗഷാദ് എന്നിവർ പ്രസംഗിച്ചു. മാർച്ചിൽ പങ്കെടുത്തവർ മൺകലം ഉടച്ച് പ്രതിഷേധിച്ചു.