kunnathoor
പേപ്പട്ടിയുടെ കടിയേറ്റ് ചത്ത പശു

കുന്നത്തൂർ : പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഗർഭിണി പശു ചത്തു. കുന്നത്തൂർ തുരുത്തിക്കര അഞ്ജു ഭവനത്തിൽ രഘുനാഥൻ നായരുടെ മൂന്ന് വയസുള്ള പശുവാണ് ചത്തത്.കഴിഞ്ഞ മാസം 18 ന് പകൽ പന്ത്രണ്ടോടെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പേപ്പട്ടി ആക്രമിക്കുകയായിരുന്നു.ഈ ഭാഗത്ത് മറ്റൊരു നായക്കും കടിയേറ്റിരുന്നു. പ്രദേശവാസികൾ ചേർന്ന് പേപ്പട്ടിയെ തല്ലിക്കൊല്ലുകയും വിവരം അറിയിച്ചതിനെ തുടർന്ന് കുന്നത്തൂർ മൃഗാശുപത്രി അധികൃതരെത്തി പശുവിന് ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാൽ രണ്ട് ദിവസം മുമ്പ് പശുവിന് പേയുടെ ലക്ഷണം കണ്ടിരുന്നു.