കൊല്ലം: നിർമ്മാണ തൊഴിലാളി ഒറീസയിൽ ഹൃദയാഘാതം മൂലം മരിച്ചു. പനയം ചിറ്റയം കിഴക്ക് കുളത്തിന്റെ മേലതിൽ എൻ. സുദർശനനാണ് (51) മരിച്ചത്. ഒറീസയിലെ ധരംഗവാടി ബാലികുടയിൽ മൂത്ത സഹോദരൻ സുദേശനുമൊത്തായിരുന്നു താമസം. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട സുദർശനൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കൊവിഡ് മാനദണ്ഡ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ സി. നാണുവിന്റെയും ഭവാനിയുടെയും മകനാണ്. ഭാര്യ: രമ. മക്കൾ: അദ്വൈത്, അമീദിയ.