കൊട്ടാരക്കര: ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു.നെടുവത്തൂർ കിള്ളൂർ ഇലഞ്ഞിക്കോട് തെങ്ങുംവിള ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.കശുഅണ്ടി തൊഴിലാളിയായ വെൺമണ്ണൂർ അഞ്ചുഭവനിൽ സുധാകുമാരി(48) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ബൈക്കിലെത്തിയ രണ്ട്പേർ സുധാമണിക്ക് സമീപം ബൈക്ക് സ്ളോ ചെയ്ത ശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാല പൊട്ടിച്ചു കടക്കുകയായിരുന്നു. രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.സംഭവം കണ്ടു നിന്നവർ ബൈക്കിൽ യുവാക്കളെ പിൻതുടർന്നെങ്കിലും പിടികൂടാനായില്ല.കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇഞ്ചക്കാട് കൊല്ലൂരഴികത്ത് വീട്ടിൽ കുഞ്ഞുമോളുടെ രണ്ടുപവന്റെ മാല കൊട്ടാരക്കരയിൽ നിന്ന് ഏനാത്തേക്കു പോയ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് മോഷണം പോയിരുന്നു.